2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
വാർഷിക പദ്ധതി 2026-27

2026-27 വാർഷിക പദ്ധതിയിലൂടെ പാലക്കുഴ ഗ്രാമ പഞ്ചായത്ത് സമഗ്ര ഗ്രാമവികസനമാണ് ലക്ഷ്യമിടുന്നത്. സാമൂഹ്യ സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ശുചിത്വം, കുടിവെള്ളം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സ്ത്രീ-ശിശു ക്ഷേമം, കാർഷിക വികസനം, മാലിന്യ സംസ്കരണം തുടങ്ങിയ മേഖലകൾക്ക് പ്രത്യേക മുൻഗണന നൽകിയിട്ടുണ്ട്. ജനക്ഷേമം ഉറപ്പാക്കുകയും ഗ്രാമത്തിന്റെ സ്ഥിരതയാർന്ന വികസനം കൈവരിക്കുകയും ചെയ്യുന്നതിനുള്ള വിവിധ പദ്ധതികൾ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.