ലക്ഷ്യം

ലഹരിക്കെതിരായ ശക്തമായ സാമൂഹിക പ്രതിരോധത്തിന്റെ ഭാഗമായി “ഓപ്പറേഷൻ തൂഫാൻ – ദി നാർക്കോ ഹണ്ട്” എന്ന സന്ദേശവുമായി ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികൾ, അധ്യാപകർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സാമൂഹിക പ്രവർത്തകർ, രക്ഷിതാക്കൾ, പൊതുജനങ്ങൾ തുടങ്ങി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ അണിനിരത്തി ലഹരിക്കെതിരായ കൂട്ടായ്മ ശക്തിപ്പെടുത്തുകയാണ് ഇത്തരം പ്രവർത്തനങ്ങളുടെ ലക്ഷ്യം.