2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്..
വാർഷിക പദ്ധതി 2025-26

പാലക്കുഴ ഗ്രാമപഞ്ചായത്ത് 2025–26 വാർഷിക പദ്ധതിയിൽ കൃഷി, ഭവനം, ആരോഗ്യം, വിദ്യാഭ്യാസം, വനിതാ–ശിശു ക്ഷേമം, പട്ടികജാതി–പട്ടികവർഗ വികസനം, മാലിന്യസംസ്‌കരണം, റോഡ്–പൊതുമരാമത്ത്, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ വിവിധ മേഖലകൾക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്. കർഷകർക്ക് സബ്സിഡി, ലൈഫ് ഭവന പദ്ധതി, വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ്, ആരോഗ്യ സ്ഥാപനങ്ങളുടെ നവീകരണം, പാലിയേറ്റീവ് പരിചരണം, അംഗൻവാടി വികസനം, റോഡുകളുടെ ടാറിംഗ്/കോൺക്രീറ്റിംഗ്, മാലിന്യസംസ്‌കരണ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി വികസന–ക്ഷേമ പദ്ധതികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്